തെള്ളകം : കാരിത്താസ് സെര്‍ക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റര്‍ മറിയാമ്മ പേഴുംകാട്ടില്‍ (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (11-4-2020) രാവിലെ 10.30 ന് കാരിത്താസ് സെര്‍ക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം 11.30 ന് കാരിത്താസ് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. പരേത പുന്നത്തുറ പേഴുംകാട്ടില്‍ പരേതരായ തോമ്മി മത്തായി--അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : അന്നമ്മ കള്ളാര്‍, ത്രേസ്യാമ്മ (USA), പരേതരായ പി.എം തോമസ്, ഏലിയാമ്മ കിടങ്ങൂര്‍. ഫാ.സജി മെത്താനത്ത് സഹോദരി പുത്രനാണ്. പരേത കാരിത്താസ് സെര്‍ക്കുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ കൗണ്‍സിലര്‍ ,ഫോര്‍മേഷന്‍ മിസ്ട്രിസ് എന്നീ നിലകളിലും, കാരിത്താസ് ആശുപത്രി, കാരിത്താസ് ഹോസ്റ്റല്‍ കണ്ണൂര്‍, മേഴ്‌സി ഹോസ്പിറ്റല്‍ അലക്‌സ്‌നഗര്‍, മേഴ്‌സി ഹോസ്പിറ്റല്‍ പയ്യാവൂര്‍, മരിയഭവന്‍ തെള്ളകം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. |