Home‎ > ‎Obituary‎ > ‎

പത്തനംതിട്ട: റാന്നി കോവൂർ അച്ചൻകുഞ്ഞ് കുരുവിള

posted Apr 17, 2020, 2:46 AM by Knanaya Voice
പത്തനംതിട്ട: റാന്നി കോവൂർ കുടുംബാംഗം അച്ചൻകുഞ്ഞ് കുരുവിള (64) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. കുടുംബസഹിതം വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്ന അച്ചൻകുഞ്ഞ് അവിടെ റസ്റ്ററന്റ് നടത്തുകയാണ്. റാന്നി മേപ്പുറത്തു കുടുംബാംഗം ജൈനമ്മയാണ് ഭാര്യ. മക്കൾ: അജി, ആഷ്‌ലി, അലക്സ്. വന്ദ്യ, പ്രസാദ് കുരുവിള കോർ എപ്പി സ്‌കോപ്പാ കോവൂർ ജ്യേഷ്ഠ സഹോദരനാണ്.
Comments