ന്യൂയോര്‍ക്ക്: കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ട്രീസ പുന്നത്തുറ ഒഴുകയിൽ കുടുംബാംഗമാണ്. ആദ്യഭാര്യ പരേതയായ ആനി ജോണ്‍ മണക്കാട് നെടുമ്പള്ളിൽ കുടുംബാംഗമാണ്. കോട്ടയം അതിരൂപതയില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം ഏര്‍പ്പെടുത്തിയ പാലനില്‍ക്കുംമുറിയില്‍ തോമസ് & ആനിജോണ്‍ സ്‌കോളര്‍ഷിപ്പ് എല്ലാവര്‍ഷവും നല്‍കിവരുന്നു. 2002 ല്‍ ഇദ്ദേഹം രൂപതയ്‌ക്കു നല്‍കിയ 1 കോടി 10 ലക്ഷം രൂപയുടെ പലിശ ഉപയോഗിച്ച് നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. ഇദ്ദേഹം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ഇതിനോടകം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി മാറി. വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയധികം തുക നിക്ഷേപിക്കാന്‍ സന്മനസുകാണിച്ച തോമസ് പാലനില്‍ക്കുംമുറിക്ക് കോട്ടയം അതിരൂപതയുടെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരേതനായ കുരുവിള ജോൺ (ചിക്കാഗോ) പരേതനായ ജോസഫ് ജോൺ (കള്ളാർ) ജേക്കബ് ജോൺ (കാലിഫോർണിയ) മാത്യു ജോൺ (ന്യൂയോർക്ക്) ഗ്രേസി കടമുറിയിൽ (ചിക്കാഗോ) എന്നിവർ സഹോദരങ്ങളാണ് . Live on KVTV MAIN CHANNEL |