കാരിത്താസ്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ബോര്‍ജിയ എസ്.വി.എം (92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (26.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. കിടങ്ങൂര്‍ കൈതവേലില്‍ പരേതരായ ജോസഫ്- ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിറിയക്ക്, പരേതരായ പോള്‍, ചാക്കോച്ചന്‍, ജോസ്, അന്നമ്മ. സി.സ്റ്റഫിന്‍ (എസ്.വി.എം) ഒളശ്ശ സഹോദരി പുത്രിയാണ്. പരേത നട്ടാശ്ശേരി, മ്രാല, കൂടല്ലൂര്‍, ചുങ്കം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അദ്ധ്യാപികയായും, B.C.M ഹോസ്റ്റല്‍, കോട്ടയം സെന്റ് ആന്‍സ് സ്റ്റഡി ഹൗസ്, ഇടയ്ക്കാട്ട്, കാരിത്താസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച രാവിലെ 9 മണിക്ക് കാരിത്താസ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും. |