posted Apr 4, 2020, 10:55 AM by knanayavoice
[
updated Apr 6, 2020, 11:14 AM
]
കൈപ്പുഴ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആന്‍സലം എസ്.വി.എം (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (6-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളി സെമിത്തേരിയില്‍. പരേത നീണ്ടൂര്‍ മാപ്ലത്തുണ്ടത്തില്‍ പരേതരായ മാത്യു --അച്ചുക്കുട്ടി ദമ്പതികളുടെ പുത്രിയാണ്. സഹോദരങ്ങള്‍ : ജോര്‍ജ്ജ്, സുനില്‍, ബേബി, അന്നമ്മ, മണി, മോളി, സുമ, സുജ, പരേതരായ ജോസഫ്, തോമസ്. പരേത ഉഴവൂര്‍, ചുങ്കം, ജനറലേറ്റ് നട്ടാശ്ശേരി, കൈപ്പുഴ, എറണാകുളം S.V.M ഹോസ്റ്റല്‍, കണ്ണൂര്‍ ബേസാനിയ, ബാഗ്ലൂര്‍ സ്വര്‍ഗറാണി, തിരുവനന്തപുരം വിസിറ്റേഷന്‍ ഹോസ്റ്റല്‍, സായുജ്യ, ദേവമാത ഹോസ്റ്റല്‍ കാരിത്താസ്, ചേര്‍പ്പുങ്കല്‍, മള്ളുശ്ശേരി, എന്നിവിടങ്ങളിലും POC പാലാരിവട്ടം, സെന്റ് ജോസഫ് പൊന്‍ന്തിഫിക്കല്‍ സെമിനാരി ആലുവ, മദനഹ തെള്ളകം എന്നീ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സഭയുടെ മദര്‍ ജനറല്‍ ആയും ,മലബാര്‍ റീജണല്‍ സുപ്പീരിയര്‍ ആയും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക ഒരു മണിയോടെ കൈപ്പുഴ വിസിറ്റേഷന്‍ മഠം ചാപ്പലില്‍ കൊണ്ടുവരുന്നതാണ്. |
|