Home‎ > ‎Obituary‎ > ‎

കൈപ്പുഴ: പാലത്തുരുത്ത് മേടയില്‍ ജേക്കബ് സൈമണ്‍ (മോന്‍)

posted Apr 21, 2020, 11:16 PM by Knanaya Voice   [ updated Apr 21, 2020, 11:31 PM ]
കൈപ്പുഴ: പാലത്തുരുത്ത് മേടയില്‍ പരേതനായ എം.സി. ചാക്കോയുടെ മകന്‍ ജേക്കബ് സൈമണ്‍ (മോന്‍ 67) മൂണ്‍ റ്റി.വി. കൈപ്പുഴ നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്തു സെന്റ് ത്രേസ്യാസ് പള്ളിയില്‍. ഭാര്യ: ദീനാമ്മ കിടങ്ങൂര്‍ പിള്ളവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിംസന്‍, ജിംസി, ജാന്‍സി (കാനഡ). മരുമക്കള്‍: ചിന്നു കളപ്പുരയില്‍ ഒളശ്ശ, ദിലീഷ് പോത്തന്‍ കൊല്ലംപറമ്പില്‍ കുറുപ്പന്തറ (സിനിമാ സംവിധായകന്‍), മെല്‍വിന്‍ കൊച്ചാനിയില്‍ കോട്ടയം. സഹോദരങ്ങള്‍: അവറാച്ചന്‍, കുര്യച്ചന്‍ (യു.എസ്.എ.), ലൂയി, സിസ്റ്റര്‍ ജിംസി SVM (സെന്റ് ആന്‍സ് വിസിറ്റേഷന്‍ കോണ്‍വെന്റ് കോട്ടയം), എല്‍സി സാബു പൂഴിക്കുന്നേല്‍ (യു.എസ്.എ.). മാതാവ് : പരേതയായ പെണ്ണമ്മ കുമരകം കൊടിയന്ത്രകുടുംബാംഗമാണ്.

Comments