Home‎ > ‎India‎ > ‎

യുവജനങ്ങളേ നിങ്ങൾ തളരരുത് നിങ്ങളാണ് സമുദായത്തിന്റെ ഉണർത്തുപാട്ട്.: മാർ : മാത്യു മൂലക്കാട്ട്

posted May 13, 2020, 10:10 PM by Knanaya Voice
കോട്ടയം അതിരൂപതാ യുവജന സംഘടനയുടെയും അമേരിക്ക ക്നാനായ റീജിയൺ യുവജനമിനിസ്ടിയുടെയും നേതൃത്വത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രിപ്പോലിത്തയും , മാർ ജോസഫ് പണ്ടാരശ്ലേരിൽ പിതാവും വൈദിക പ്രതിനിധികളും അമേരിക്ക ,കോട്ടയം യുവജന പ്രതിനിധികളും പങ്കെടുത്ത ഒരു സൂമ് മീറ്റിംങ്ങ് നടത്തപ്പെട്ടു. സമുദായത്തിന്റെ വേര് യുവജനങ്ങൾ ആണെന്നും അവ ജീർണ്ണിച്ച് പോകാൻ അനുവദിക്കരുത് എന്ന് പിതാവ് ഓർമ്മിപ്പിച്ചു. ഈ അവസരത്തിൽ നിങ്ങളുടെ കഴിവും ശക്തിയും സമുദായ നന്മയ്ക്കായി ഉപകാരപ്പെടുത്തണം . സമുദായത്തെ ചലിപ്പിച്ച് നിർത്തേണ്ടത് യുവജനങ്ങൾ ആണ്. ആദ്യമായിട്ട് നാട്ടിലെയും അമ്മേരിക്കയിലെയും യുവജന പ്രതിനിധികൾ തമ്മിലുള്ള ഒത്തു ചേരൽ ദൈവം കരുതി വെച്ച നന്മയായി നാം കരുതണം . ഇടവക ദൈവാലയുമായുളള ബന്ധം നഷ്ടപ്പെടാതെ സമുദായ ബന്ധങ്ങളെ ദൃഢപ്പെടുത്താർ ശ്രമിക്കാം എന്ന് മാർ: മാത്യു മൂലക്കാട്ട് യുവജനങ്ങളെ ഓർമ്മപ്പെടുത്തി . കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ: ജോസഫ് പണ്ടാര ശ്ശേരിൽ ആമുഖ സന്ദേശം നൽകി .മുഖത്ത് വിരിയുന്ന സന്തോഷം ഹൃദയത്തിൽ സൂക്ഷിപ്പിച്ച് സമുദായ ബന്ധം തുടരുന്നതിൽ സന്തോഷം കണ്ടെത്തണം എന്ന് ഓർമ്മിപ്പിച്ചു ..ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ. ഫാ തോമസ്സ് മുളവനാൽ ക്നാനായ റീജിയൺനെ യുവജനങ്ങൾക്ക് പരിചയപ്പെടുത്തി സംസാരിച്ചു.കോട്ടയം അതിതുപത കെസി വൈ എൽ ഡയറക്ടർ ഫാ : സന്തോഷ് മുല്ലമംഗലത്ത്  കൂടായ്മയുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . .ചിക്കാഗോ രൂപതാ ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി ഡയറ്ക്ടർ ഫാ: ജോസ് ആദോപള്ളിയിൽ ചർച്ചകോർഡിനേറ്റ് ചെയ്തു., കോട്ടയം അതിരൂപതാ കെസി വൈ എൽ പ്രസിഡന്റ് ലിബിൻ പാറയിൽ എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു . സാബു തടിപ്പുഴ, റ്റീനാ നെടുവാംമ്പുഴ എന്നിവർ യുവജനങ്ങൾക്ക് പ്രത്യേക ചിന്തകൾ പങ്കു വെച്ചു .എന്നിവരും അമ്മേരിക്കയിലും ഇന്ത്യയിലും ഉള്ള ക്നാനായ യുവജന പ്രതിനിധികൾ എന്നിവരും ഈ കൂട്ടായ്മയിൽ പങ്കെടുത്തു . അമേരിക്കയിലും നാട്ടിലും നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട യുവ ജന പ്രതിനിധികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. മുൻ യൂത്ത് മിനിസ്ടി റീജിയൺ കോർഡിനേറ്റർ ഫാ : ബോബൻ വട്ടംപുറം പങ്കെടുത്തു. സി. ജൊവാൻ , ബ്രദർ: അങ്കിത്ത് എന്നിവരും അനുഭവങ്ങൾ പങ്കു വെച്ചു. അഭിവന്ദ്യ പിതാക്കൻ മാരുമായുള്ള കൂട്ടായ്മയിൽ യുവജനങ്ങൾ തങ്ങളുടെ എല്ലാം പ്രതീക്ഷകളും പങ്കുവെച്ചു സംസാരിച്ചു. ഞങ്ങളോടു ള്ള സമുദായ നേതൃത്വത്തിന്റെ കരുതലിന് യുവജനങ്ങൾ പ്രത്യേകം നന്ദി പറഞ്ഞു. കൂട്ടായ്മയ്ക്ക് ചിക്കാഗോയിൽ നിന്നും ക്രിസ് കട്ടപ്പുറം  നന്ദി പ്രകാശിപ്പിച്ചു.. 98 യുവജനങ്ങൾ അഭിവന്ദ്യപിതാക്കാൻമാരുമായുളള കൂട്ടായ്മയിൽ പങ്കെടുക്കുന്നു .
Comments