Home‎ > ‎India‎ > ‎

യന്ത്രവും തൊഴിലാളികളുമില്ലാതെ മുന്‍ എം.എല്‍.എ കുടുംബസമേതം കൊയ്ത്തിന്

posted Apr 16, 2020, 3:24 AM by Knanaya Voice
കടുത്തുരുത്തി: കൊയ്ത്ത് യന്ത്രവും തൊഴിലാളികളും ഇല്ലാതെ മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് കുടുംബസമേതം പാടത്ത് കൊയ്യാന്‍ ഇറങ്ങി. ഭാര്യ ജിജിമോള്‍ സ്റ്റീഫനും മക്കളായ സ്റ്റെഫിയും, സ്റ്റെയ്‌സിയും സഹോദരനായ ജോസുമാണ് സ്റ്റീഫന്‍ ഒപ്പം കൂടിയത്. സമീപത്തുളള പാടശേഖരങ്ങളിലെ നെല്ലും വിളഞ്ഞു വീണടിഞ്ഞു കിടക്കുകയാണ്. പാടശേഖര സമിതികള്‍ കൊയ്ത്ത് യന്ത്രത്തിനായി നെട്ടോട്ടമാണ്. പാടത്തെ നെല്ല് വീണടിഞ്ഞ് നശിക്കാതിരിക്കാനാണ് സ്വന്തമായി കൊയ്ത്തിന് ഇറങ്ങിയതെന്ന് സ്റ്റീഫന്‍ പറയുന്നു. ഒരാഴ്ചയിലധികമായി രാവിലേയും വെകിട്ടുമാണു കൊയ്ത്ത്. വൈകിട്ട് കറ്റ മെതിക്കും.അഞ്ച് ക്വിന്റല്‍ നെല്ല് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് സ്റ്റീഫന്‍. ഭാര്യ ജിജിമോള്‍ സ്റ്റീഫന്‍ സൗദിയില്‍ നഴ്‌സായിരുന്നു.മക്കളായ സ്റ്റെഫി കണ്ണൂരില്‍ ബി.ഡി.എസിന് പഠിക്കുന്നു. സ്റ്റെയ്‌സി പ്ലസ്ടു ഫലം കാത്തിരിക്കുന്നു.





Comments