കോട്ടയം: കോവിഡിന്‍്റെ പ്രത്യേക പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപത ഫാമിലി കമ്മിഷന്‍ ഓണ്‍ലൈന്‍ വിവാഹ ഒരുക്ക കോഴ്സ് സംഘടിപ്പിക്കുന്നു. 2020 ജൂലൈ 31ന് മുന്‍പായി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരും എന്നാല്‍ വിവാഹ ഒരുക്ക കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരുമായ ക്നാനായ യുവജനങ്ങള്‍ 9495080049 എന്ന നമ്പരില്‍ ബന്ധപ്പെട്ടു മെയ് 15ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ക്ളാസ് ഓണ്‍ലൈന്‍ വഴി നല്‍കുന്നതാണ്. കോഴ്സിനുശേഷം നടത്തപ്പെടുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവ[ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു. |