Home‎ > ‎India‎ > ‎

വെളിയനാട്: ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രധന തിരുനാള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

posted May 9, 2020, 4:18 AM by Knanaya Voice   [ updated May 9, 2020, 6:06 AM ]
വെളിയനാട്: ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ജനപങ്കാളിത്തമില്ലാതെ ഇടവക മധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രധന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ 2020 മെയ് 10 ഞായറാഴ്ച രാവിലെ 8 മണിക്ക് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. കോവിഡ് 19 ന്റ് പശ്ചാത്തലത്തില്‍ ഇടവക സമൂഹത്തിന് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകാന്‍ സാധിക്കും. ഞായറാഴ്ചത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക. 
  
Comments