കുട്ടനാട്: വെളിയനാട് ഗ്രാമപഞ്ചായത്തില്‍ കിടങ്ങറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളക്കുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വെളിയനാട് മിഖായേല്‍ പള്ളി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായി നല്കി. വെളിയനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കഴിയുന്ന മൂന്നൂറിന് മുകളിലുള്ള നിര്‍ദ്ധനരായിട്ടുള്ള കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഭക്ഷണപൊതി നല്‍കിവരുന്നത്. പഞ്ചായത്ത് കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വെളിയനാട് യൂണിറ്റ് ഡയറക്ടര്‍ ഫാ.ബിനു ഉറുമ്പില്‍ കരോട്ട്, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് എം.പി സജീവിന് നല്കി ഉദ്ഘാടനം ചെയ്തു. പലചരക്ക്, പച്ചക്കറികള്‍ എന്നിവയും നല്കി. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്്റ്ജോസഫുകുട്ടി തുരുത്തേല്‍, ഭാരവാഹികളായ സെക്രട്ടറി ജോയി പുത്തന്‍ത്തറ , ജോ.സെക്രട്ടറി ജിമ്മി, ചെറുകാട്, കോട്ടയം അതിരൂപതാ സമിതിയംഗം ജയിംസ് കൊച്ചുകുന്നേല്‍, ബിനു സര്‍പ്പത്തില്‍, ബേബിച്ചന് പുത്തന്‍തറ, വെളിയനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍്റിംഗ് കമ്മറ്റി ചെയര്മാന് ഒൗസേപ്പച്ചന് ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍, അസി.ഡയറക്ടര്‍ ഫാ.തോമസ് കുളത്തിങ്കല്‍ സംബന്ധിച്ചു. |