കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ മൂലം അവശ്യ മരുന്നുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. അമൃത സഞ്ജീവിനി പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ സംക്രാന്തി ഗ്രാമത്തിലെ വയോജനങ്ങള്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയത്. മരുന്നുകളുടെ വിതരണം സംക്രാന്തി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സജി കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ നേതൃത്വം നല്‍കി. വരും ദിനങ്ങളിലും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി അവശ്യമരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. |