Home‎ > ‎India‎ > ‎

വാരപ്പെട്ടി, പറമ്പന്‍ഞ്ചേരി ഗ്രാമങ്ങളില്‍ അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

posted Jun 15, 2020, 6:23 AM by Knanaya Voice
കോട്ടയം:  കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ വാരപ്പെട്ടി, പറമ്പന്‍ഞ്ചേരി എന്നീ ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, പരിപ്പ്, ചെറുപയര്‍, കടല, ആട്ട, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, സണ്‍ഫ്‌ളോര്‍ ഓയില്‍, കുളി സോപ്പ്, പാത്രം കഴുകുന്ന ബാര്‍, ഉപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഗ്രാമങ്ങളിലെ കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംങ്ങള്‍ക്കും, കോട്ടയം അതിരൂപത അംഗങ്ങള്‍ക്കും, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കും, വിധവകള്‍ക്കും, വയോജനങ്ങള്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്.  പറമ്പന്‍ഞ്ചേരി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ ചൂഴിക്കുന്നേല്‍, വാരപ്പെട്ടി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ജീസ് ഐക്കര, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഷൈല തോമസ്, അവറാന്‍കുട്ടി ജോസ്, കോര്‍ഡിനേറ്റര്‍ ലിസി ചാക്കോ, അനിമേറ്റര്‍ ഗ്രേസി ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രണ്ടു ഗ്രാമങ്ങളിലൂമായി 229 കുടുംബങ്ങള്‍ക്കായി രണ്ട് ലക്ഷത്തി അറുപതിനായിരത്തി ഒരുനൂറു രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്തത്. 
Comments