Home‎ > ‎India‎ > ‎

കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

posted Apr 8, 2020, 3:57 AM by Knanaya Voice   [ updated Apr 8, 2020, 3:59 AM ]
കോട്ടയം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകുന്നതിന് ക്രമീകരണങ്ങളൊരുക്കി കോട്ടയം അതിരൂപത. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ജനപങ്കാളിത്തമില്ലാതെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ പെസഹാ വ്യാഴം, ദുഖവെള്ളി, വലിയ ശനി, ഈസ്റ്റര്‍ ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.45 ന്‌ നടത്തുന്ന തിരുക്കര്‍മ്മങ്ങളാണ് വിശ്വാസികള്‍ക്ക് ലൈവായി ലഭ്യമാക്കുന്നത്.

കോട്ടയം അതിരൂപതാ Media Commisson -ന്റെ സഹകരണത്തോടെ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ ദിവസവും രാവിലെ 6.45 ന്‌ ക്‌നാനായവോയ്‌സിന്റെ Facebook പേജിലും Youtube യിലും KVTV ചാനലിലൂടെയും വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങള്‍ തത്സമയം പങ്കാളികളാകുവാന്‍ അവസരം ഒരുക്കുന്നു.

YouTube
https://www.youtube.com/user/knanayavoice

Facebook
https://www.facebook.com/KnanayaVoice/

Twitter
Twitter.com/@kvtvliveWeb link live.kvtv.com

On Roku TV 📺KVTVLIVE

 Thursday, Friday , Saturday and Sunday 6:45 am Indian Time. Stay tune


Comments