ഉഴവൂര്‍: കഴിഞ്ഞ 32 വര്‍ഷമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്നു വരുന്ന ബിഷപ്പ ്തറയില്‍ സിസ്റ്റര്‍ ഗോരേത്തി സ്മാരക അഖില കേരള ഇന്റര്‍കോളേജിയേറ്റ് പുരുഷവനിതവിഭാഗം വോളിബോള്‍ ടൂര്‍ണമെന്റുകളുടെ സംഘാടകന്‍ ഡോ. ബെന്നി കുര്യാക്കോസ് പടിയിറങ്ങുന്നു.സംഘാടന മികവു കൊണ്ടും പ്രശസ്തരായ ടീമുകളെ ഉള്‍ക്കൊള്ളിച്ചും നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റ് കേരള കായിക ചരിത്രത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ ചാമ്പ്യന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടും കാര്യക്ഷമമായി നടത്തുന്ന എക ടൂര്‍ണമെന്റ് ആണ് ഇത്. 1988-ലാണ ്ഉഴവൂര്‍ വോളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പ്രസ്തുത വര്‍ഷം തന്നെയാണ് ഡോ. ബെന്നി കുര്യാക്കോസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കായികവിഭാഗം അദ്ധ്യാപകനായി ഔദ്യോഗിക വൃത്തിയില്‍ പ്രവേശിച്ചത്. 2008-ല്‍ കായിക വിഭാഗം മേധാവിയായും 2016-ല്‍ കോളേജ് വൈസ്പ്രിന്‍സിപ്പലായും അദ്ദേഹം നിയമിതനായി. 2005-ല്‍ ബിഷപ്പ്കുന്നശ്ശേരി ആള്‍ കേരള ഇന്റര്‍കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും 2014-ല്‍കോളേജ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സുവര്‍ണ്ണ ജൂബിലി സ്മാരക ഇന്റര്‍കോളേജിയേറ്റ്ഷ'ില്‍ ബാഡ്മിന്റ ടൂര്‍ണമെന്റും ഡോ.ബെന്നിയുടെ കാലത്താണ ്ആരംഭിച്ചത്. യു.ജി. സി. യുടെ ധനസഹായെേത്താട അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഇന്‍ഡോര്‍സ്‌റ്റേഡിയം ഇദ്ദേഹത്തിന്റെ കാലത്താണ് നിര്‍മ്മിച്ചത്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അംഗം,പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, യു.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം. ഫില്‍, ബി. പി.എഡ്.,എം, പി.എഡ്.,യു.ജി. സി. ബി. സി. എസ്. എസ്. ഓപ്പണ്‍ കോഴ്‌സ് എന്നീ പരീക്ഷകളുടെ ചെയര്‍മാന്‍, കോളേജ ്അദ്ധ്യാപകരുടെ പ്രൊമോഷനുള്ള വിദഗ്ധ സമിതി അംഗം, സ്‌പോര്‍'്‌സ് സ്‌കോളര്‍ഷിപ്പ് കമ്മിറ്റിഅംഗം,മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വിവിധ ടീം സെലക്ഷന്‍ കമ്മിറ്റി അംഗം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷാ വിജിലന്‍സ് സ്‌ക്വാഡ് അംഗം എന്നീ നിലകളില്‍ ്രപവര്‍ത്തിച്ചുണ്ട്. ഈ വര്‍ഷത്തെ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച മഹാത്മാഗാന്ധി സര്‍വ്വകലാശാല വോളിബോള്‍ ടീമിന്റെ മാനേജര്‍, കേരളാ പ'ിക്‌സര്‍വ്വീസ് കമ്മീഷന്റെ ഫിസിക്കല്‍ മെഷര്‍ മെന്റെ് ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ അനവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഉഴവൂരിനെ കേരളത്തിന്റെ കായിക ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാന്‍ ഡോ. ബെന്നി കുര്യാക്കോസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് കായിക രംഗത്തെ വിദഗദ്ധര്‍ വിലയിരുത്തുന്നു. |