ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അറിയപ്പെടു കലാകാരിയും ഫോട്ടോഗ്രാഫറുമായ കാജള്‍ ദത്തിന്റെ 'കുട്ടനാട് ഫ്‌ളഡ്‌സ്' എ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകുരേം 4 വരെ ആയിരുു എക്‌സിബിഷന്‍. എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റ് കാര്‍ഡുകള്‍ വിറ്റുകിട്ടുന്ന തുക പ്രളയബാധിതര്‍ക്കു നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരവും എക്‌സിബിഷനും സംഘടിപ്പിച്ചത്. |