അറുനൂറ്റിമംഗലം: ടെലിവിഷൻ ഇല്ലാത്തതിനാൽ ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 23 കുട്ടികൾക്ക് കടുത്തുരുത്തി അറുന്നൂറ്റിമംഗലം ക്നാനായ കാത്തലിക് യൂത്ത് ലീഗ് യൂണിറ്റ് ടെലിവിഷനുകൾ നൽകി. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ 23 കുട്ടികൾക്കാണ് ടെലിവിഷൻ ലഭിച്ചത്. സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജിന്റെ നവമാധ്യമങ്ങളിൽ കൂടിയുള്ള പോസ്റ്റ് ശ്രദ്ധയിൽപെട്ട ചൈൽഡ് ലൈൻ പ്രവർത്തകനായ ടോണി തോമസ് കെസിവൈഎൽ അറുന്നൂറ്റിമംഗലം യൂണിറ്റിൽ അറിയിച്ചതിനേതുടർന്നാണ് രക്ഷാധികാരി ഫാ. ജോസ് പാട്ടകണ്ടത്തിലിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ ടെലിവിഷനുകൾ സമാഹരിച്ചത്. ടെലിവിഷനുകൾ ജില്ലാകളക്ടർ എച്ച്. ദിനേശൻ സ്കൂൾ അധ്യാപിക ലിൻസി ജോർജിന് കൈമാറി. പരിപാടികൾക്ക്ി ജില്ലാ ചൈൽഡ് ലൈൻ നോഡൽ ഡയറക്ടറും മരിയൻ കോളജ് പ്രിൻസിപ്പലുമായ റവ ഡോ. റോയി ഏബ്രഹാം, ജില്ലാ കോ - ഓർഡിനേറ്റർ ടോണി തോമസ്, മരിയൻ കോളജ് എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഫാ. സെബിൻ ഉള്ളാട്ട്, പ്രോഗ്രാം കോ - ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോർജ്, കെസിവൈഎൽ ഭാരവാഹികളായ റോയി മൈൽകുന്നേൽ, സിസ്റ്റർ ക്ലയർ, ജയിംസ് തോമസ്, അജോമോൻ ജോയി, അൽവിന ഷാജി, ജബിത ജെയ്മോൻ, ജിൻസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. |