കോട്ടയം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളുടെ പഠനം വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ മുഖാന്തിരം ആക്കിയതോടെ വീടുകളില്‍ ടി.വി ഇല്ലാതെ പഠനം മുടങ്ങിയ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലിവിഷന്‍ ചലഞ്ച് പദ്ധതി കെ.എസ്.എസ്.എസ് സംഘടിപ്പിക്കുന്നത്. വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കുന്നത്. |