കോട്ടയം: കോവിഡ് - 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് സഹായ സഹസ്തമൊരുക്കി കോട്ടയം അതിരുപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായാണ് സ്വാശ്രയമിത്ര പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകളാണ് ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ മഞ്ചാടിക്കരി, മറ്റക്കര, മാറിടം, ചേര്‍പ്പുങ്കല്‍, പുന്നത്തുറ, ചെറുകര, കൂടല്ലൂര്‍, ഏറ്റുമാനൂര്‍, നീറിക്കാട്, കട്ടച്ചിറ എന്നീ ഗ്രാമങ്ങളിലായി 225 സ്വാശ്രയസംഘാംഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. കെ.എസ്.എസ്.എസ് ഗ്രാമവികസന സമിതി പ്രസിഡന്റുമാരും സന്നദ്ധ പ്രവര്‍ത്തകരും കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്‍കി.വരും ദിനങ്ങളിലും പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. |