കോട്ടയം: കോവിഡ് 19 ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലാ പഞ്ചയാത്ത്, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ് എന്നിവർ സംയോജിച്ചു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ, ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്തിനു നൽകികൊണ്ട് നിര്‍വഹിച്ചു, കാരിത്താസ് ആശുപത്രിയിലെ 120 -ൽ പരം ഡയാലിസിസ് രോഗികൾക്ക്, പദ്ധതിയുടെ ആനുകൂല്യം ലഭിക്കും |