Home‎ > ‎India‎ > ‎

സഹജീവനം പദ്ധതിയുമായി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കും കെ.എസ്.എസ്.എസും

posted May 8, 2020, 4:39 AM by Knanaya Voice
കോട്ടയം:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന സഹജീവനം പദ്ധതിയ്ക്ക് തുടക്കമായി. കോവിഡ് 19 ലോക് ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ ലഭ്യമാക്കി കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 500 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍ ലഭ്യമാക്കും. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് കോട്ടയം റീജിയണല്‍ മേധാവി ഫ്രാന്‍സിസ് പി.ജെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് തെള്ളകം ബ്രഞ്ച് മാനേജര്‍ പ്രസിന്‍ കുറ്റിയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അരി, ജീരകം, പഞ്ചസാര, തേയിലപ്പൊടി, ഉപ്പ്, കടുക്, കടല, പയര്‍, മുളക് പൊടി, മല്ലി പൊടി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്.  

Comments