രാജപുരം:മാര്‍. കുര്യാക്കോസ് കുന്നശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് രാജപുരം കോളേജെന്ന് തോമസ് ചാഴികാടന് എം.പി.. കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുക എന്നത് കോളജ് സ്ഥാപകനായ മാർ. കുന്നശ്ശേരിയുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി മലയോരത്ത് വിദ്യാഭ്യാസ വളര്‍ച്ചയുടെ അടയാളമായി നിലകൊള്ളുന്ന കലാലയമാണ് രാജപുരം സെന്റ് പയസ് കോളേജ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു. കുന്നോത്ത് മേജർ സെമിനാരിയിലെ ദൈവശാസ്ത്ര അധ്യാപകനായ ഫാ. ഡോ. ജോർജ് കറുകപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് ലോക്കൽ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് യൂണിയൻ ചെയർമാൻ അശ്വിൻ അജിത്ത് പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മേരിക്കുട്ടി അലക്സ് സ്വാഗതവും രജതജൂബിലി ജോയിന്റ് കൺവീനർ ഡോക്ടർ ഷിനോ പി. ജോസ് നന്ദിയും പറഞ്ഞു. |