പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ജനപങ്കാളിത്തമില്ലാതെ വി.യൗസേപ്പിതാവിന്റെ പ്രധാന തിരുനാള്‍ കുര്‍ബാന 2020 മെയ് 3 ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു. കോവിഡ് 19 ന്റ് പശ്ചാത്തലത്തില്‍ ഇടവക സമൂഹത്തിന് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകാന്‍ സാധിക്കും. ഞായറാഴ്ചത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക. വികാരി ഫാ.മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍ |