വിദേശത്തുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാരം കാണുന്നതിനും അവരെ സഹായിക്കുന്നതിനും ഉദ്ദേശിച്ചാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന രോഗികൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു നൽകണമെങ്കിൽ അവരുടെ ബന്ധുക്കൾ മരുന്നും അതിൻ്റെ കുറിപ്പടിയും ബില്ലും ,കൊണ്ടുവരുന്ന ആളിൻ്റെ ആധാർ കാർഡിൻ്റെ പകർപ്പുമായി എം എൽ എ ഓഫീസിലെത്തി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ടാൽ മതിയാകും. ഇത് അയച്ചു നൽകുന്നതിൻ്റെ ചെലവ് അവരവർ തന്നെ വഹിക്കേണ്ടതാണ്. 2020 ജനുവരി 1 ന് ശേഷം നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ വന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന 5000 രൂപ ലഭിക്കുന്നതിനുവേണ്ട സഹായ സഹകരണങ്ങളും ഹെൽപ്പ് ഡെസ്ക്ക് വഴി നൽകും. കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റിയാണ് ഹെൽപ്പ് ഡെസ്ക് നിയന്ത്രിക്കുന്നത് . രാവിലെ 10 മുതൽ പകൽ 1 വരെയാണ് ഹെൽപ്പ് ഡെസ്കി ൻ്റെ പ്രവർത്തനം. പ്രവാസി സംഘം പ്രസിഡണ്ട് ചാണ്ടി മാത്യു സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു. ബന്ധപ്പെടേണ്ട നമ്പർ- ജേക്കബ് മാത്യു - 9400273505 ചാണ്ടി മാത്യു - 9447704316 സണ്ണി കുളമടയിൽ -9539441657 |