കോട്ടയം: അതിരൂപതാ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ മൂന്ന് അര്‍ത്ഥിനികള്‍ സഭാവസ്ത്രസ്വീകരണവും, പ്രഥമവ്രതവാഗ്ദാനവും ഏഴ് ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്ദാനവും 2020 ജൂണ്‍ 24-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് എസ്.എച്ച്. മൗണ്ട് വിസിറ്റേഷന്‍ ജനറലേറ്റ് ചാപ്പലില്‍ വച്ച് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്തപ്പെടും. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക |