Home‎ > ‎India‎ > ‎

പിറവം കെ. സി. സി. യൂണിറ്റിന്റെ കാരുണ്യഭവനം വെഞ്ചരിച്ചു

posted Jun 13, 2020, 3:45 AM by Knanaya Voice
പിറവം: കെ. സി. സി. യൂണിറ്റ്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടന ദിവസം ഏറ്റെടുത്ത കാരുണ്യഭവനത്തിന്റെ നിര്‍മ്മാണം, ഇടവകയുടെ സഹകരണത്തോടെ മേയ്‌ 31 ന്‌ പൂര്‍ത്തിയായി. ജൂണ്‍ 1-ാം തീയതി ഇടവക വികാരി ഫാ. മാത്യു മണക്കാട്ടും, അസി. വികാരി ഫാ. മജോ വാഴക്കാലായും ചേര്‍ന്ന്‌ വീടിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിക്കുകയും വീടിന്റെ താക്കോല്‍ ഗുണഭോക്താവിന്‌ കൈമാറുകയും ചെയ്‌തു. 
2020 ഫെബ്രുവരി 2 ന്‌ ആരംഭിച്ച വീടുപണി ലോക്ക്‌ഡൗണിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇടവക ദൈവാലയത്തിന്റെ നവീകരണത്തോടൊപ്പം വീടില്ലാത്ത ഒരു കുടുംബത്തിന്‌ മനോഹരമായ ഒരു ഭവനം നിര്‍മ്മിച്ചുകൊടുക്കണം എന്ന ആഗ്രഹം കെ.സി.സി യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ വികാരി കെ.സി.സി ഭാരവാഹികള്‍ക്കും സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കെ.സി.സി പിറവം യൂണിറ്റ്‌ പ്രസിഡന്റ്‌ മോന്‍സി കുടിലില്‍, സെക്രട്ടറി ഉതുപ്പ്‌ ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ കോറപള്ളില്‍, ജോ. സെക്രട്ടറി ബേബി പുത്തന്‍പുരയ്‌ക്കല്‍, ഖജാന്‍ജി ജിജോ ചെമ്മനാട്ട്‌, ബേബി മാത്യൂസ്‌ വെള്ളാപ്പള്ളില്‍, മാത്യു കണിയാപറമ്പില്‍ എന്നിവര്‍ കാരുണ്യഭവനത്തിന്റെ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കി.
Comments