Home‎ > ‎India‎ > ‎

പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് 'കരുതല്‍' പദ്ധതിയുമായി കെ.എസ്.എസ്.എസ്

posted Jun 12, 2020, 5:20 AM by Knanaya Voice
കോട്ടയം: കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'കരുതല്‍' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള 1000 കുടുംബങ്ങള്‍ക്ക് 900 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, പരിപ്പ്, ചെറുപയര്‍, കടല, ആട്ട, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, സണ്‍ഫ്‌ളോര്‍ ഓയില്‍, സോപ്പ്, പാത്രം കഴുകുന്ന ബാര്‍ സോപ്പ്, ഉപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കുന്നത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments