Home‎ > ‎India‎ > ‎

പി.കെ.എം. കോളേജിൽ വെബിനാർ നടത്തി

posted Jun 29, 2020, 4:45 AM by Knanaya Voice
കോവിഡ് കാല വിദ്യാഭ്യാസം : വെല്ലൂവിളികളും പ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി പി.കെ.എം. കോളേജ് ഓഫ് എഡ്യുക്കേഷൻ ഐ.ക്യു' എ.സി., സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ നേതൃത്വത്തിൽ എൻ.ജി.ഒ യായ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എഡ്യുക്കേഷൻ ട്രേയിനിംഗ് ആൻറ് ഡവലപ്പ്മെൻറുമായി സഹകരിച്ച് വെബിനാർ സംഘടിപ്പിച്ചു. പി.കെ.എം. കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ.സി. ജെസ്സി യുടെ അദ്ധ്യക്ഷതയിൽ എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് പ്രൊഫസറും ഫാക്കൽറ്റി ഓഫ് എഡ്യുക്കേഷൻ ഡീനുമായ ഡോ.ജയാ ജയ്സ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഡയറ്റി ലെ പ്രിൻസിപ്പാൾ ഇൻചാർജും സീനിയർ ലക്ചറുമായ ഇമ്മാനുവൽ ടി. ആൻറണി വിഷയവതരണം നടത്തി. സ്റ്റാഫ് കോഡിനേറ്റർ ഡോ. വീണാ അപ്പുക്കുട്ടൻ സ്വാഗതവും സ്റ്റുഡൻ്റ് കോഡിനേറ്റർ സനൂജ പി.പി. നന്ദിയും പറഞ്ഞു.
Comments