Home‎ > ‎India‎ > ‎

ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന് KCYL ഇടയ്‌ക്കാട്ട്‌ ഫൊറോന ഭാരവാഹികള്‍ യാത്രയയപ്പ്‌ നല്‍കി.

posted Jun 11, 2020, 12:55 AM by Knanaya Voice
തെള്ളകം: ചൈതന്യയില്‍ കൂടിയ കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍, മുന്‍ കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറിയായിരുന്ന കുമരകം ഇടവകാംഗമായ റ്റിജിന്‍ ചേന്നാത്തിനെ കെ.സി.വൈ.എല്‍. ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ അസിസ്റ്റന്റ്‌ ഡയറക്‌ടറായി ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ നിയമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇടയ്‌ക്കാട്ട്‌ ഫൊറോന വികാരിയായി സേവനമനുഷ്‌ഠിച്ചിരുന്ന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഭാരവാഹികള്‍ യാത്രയയപ്പ്‌ നല്‍കി. അതിരൂപതാ ജോയിന്റ്‌ സെക്രട്ടറി അച്ചു അന്ന ടോം സന്നിഹിതയായിരുന്നു
Comments