Home‎ > ‎India‎ > ‎

ഫലജീവനം പദ്ധതി ഉഴവൂര്‍ മേഖലയിലെ കര്‍ഷക സംഘങ്ങള്‍ക്കായി ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു

posted May 23, 2020, 4:41 AM by Knanaya Voice
കോട്ടയം: കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കാര്‍ഷിക കേരളത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുതുജീവനം കാര്‍ഷിക വികസന പാക്കേജിന്റെ ഭാഗമായി കെ.എസ്.എസ്.എസ് ഉഴവൂര്‍ മേഖലയിലെ കര്‍ഷക സംഘങ്ങള്‍ക്കായി ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി മോനിപ്പള്ളി, അമനകര, പയസ്മൗണ്ട്, ഉഴവൂര്‍, അരീക്കര, വെളിയന്നൂര്‍, ഇടക്കോലി എന്നീ ഗ്രാമങ്ങളിലായി 118 കര്‍ഷകര്‍ക്കായി 500 ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. ഭക്ഷ്യ സമൃദ്ധിയിലൂടെ കാര്‍ഷിക പുരോഗതിയും നാടിന്റെ നന്മയും എന്ന ലക്ഷ്യത്തോടെയാണ് ഫലജീവനം പദ്ധതി നടപ്പിലാക്കുന്നത്.
Comments