Home‎ > ‎India‎ > ‎

ഫലജീവനം പദ്ധതി കൈപ്പുഴ മേഖലയിലെ കര്‍ഷക സംഘങ്ങള്‍ക്കായി ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു

posted May 19, 2020, 3:41 AM by Knanaya Voice
കോട്ടയം: കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കാര്‍ഷിക കേരളത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുതുജീവനം കാര്‍ഷിക വികസന പാക്കേജിന്റെ ഭാഗമായി കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയിലെ കര്‍ഷക സംഘങ്ങള്‍ക്കായി ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി മാന്നാനം, പാലത്തുരുത്ത്, കൈപ്പുഴ, നീണ്ടൂര്‍, പഴയ കല്ലറ, പുതിയ കല്ലറ, വെച്ചൂര്‍, ഇരവിമംഗലം, ചാമക്കാല, മേമ്മുറി എന്നീ ഗ്രാമങ്ങളിലായി 231 കര്‍ഷകര്‍ക്കായി 964 ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. ഭക്ഷ്യ സമൃദ്ധിയിലൂടെ കാര്‍ഷിക പുരോഗതിയും നാടിന്റെ നന്മയും എന്ന ലക്ഷ്യത്തോടെയാണ് ഫലജീവനം പദ്ധതി നടപ്പിലാക്കുന്ന
Comments