കോട്ടയം: കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കാര്‍ഷിക കേരളത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുതുജീവനം കാര്‍ഷിക വികസന പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. ഫല ജീവനം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സംക്രാന്തി, മള്ളുശ്ശേരി, എസ്.എച്ച് മൗണ്ട്, കിഴക്കേ നട്ടാശ്ശേരി, ഒളശ്ശ, കുമരകം, ചാരമംഗലം, കണ്ണങ്കര, മറ്റക്കര, മാറിടം, ചേര്‍പ്പുങ്കല്‍, പുന്നത്തുറ, ചെറുകര, കൂടല്ലൂര്‍, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, കട്ടച്ചിറ എന്നീ ഗ്രാമങ്ങളിലായി 389 കര്‍ഷകര്‍ക്കായി 1556 ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. ഭക്ഷ്യ സമൃദ്ധിയിലൂടെ കാര്‍ഷിക പുരോഗതിയും നാടിന്റെ നന്മയും എന്ന ലക്ഷ്യത്തോടെയാണ് ഫലജീവനം പദ്ധതി നടപ്പിലാക്കുന്നത്. വരും ദിനങ്ങളിലും കൂടുതല്‍ കര്‍ഷകര്‍ക്ക് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്യും. |