കോട്ടയം: ദിനംപ്രതിയുണ്ടാകുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നൂറിലധികം സ്ഥലങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണയുടെ അതിരൂപതാതല ഉദ്ഘാടനം തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറത്ത്, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടശ്ശാംകുന്നേല്‍, എ.ഐ.സി.യു പ്രതിനിധി തോമസ് അറക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. |