കോട്ടയം അതിരൂപതയിലെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL)
പരിശുദ്ധ കുർബാന സ്ഥാപന ദിവസം ബൈബിൾ പൂർണമായി വായിക്കുന്നു.
അതിരൂപതയിലെ1500ൽ അധികം യുവജനങ്ങൾ പെസഹാ വ്യാഴാഴ്ച രാവിലെ 10am മുതൽ 12
മണിവരെഉള്ള രണ്ടുമണിക്കൂർ സമയത്തിനുള്ളിലാണ് വിശുദ്ധ ബൈബിളിലെ സൃഷ്ടിയുടെ
പുസ്തകം മുതൽ വെളിപാട് ഗ്രന്ഥം വരെഉള്ള 73 ദൈവനിവേശിത ഗ്രന്ഥങ്ങളുടെ
സമാഹാരമായ ബൈബിൾ വായിക്കുന്നത്.
ഓശാന ഞായറോടെ വിശുദ്ധ വാരാചരണത്തിലേക്ക് പ്രവേശിച്ച ക്രൈസ്തവ സമൂഹം, പെസഹാ
വ്യാഴം, ദുഃഖവെള്ളി, ശനി, ഈസ്റ്റർ എന്നിവയോടെ വിശുദ്ധ വാരാചരണം
പൂർത്തിയാകുന്നു. ഈ വിശുദ്ധ വാരത്തിൽ ജീവിതത്തിന്റെ സമഗ്രമായ പുരോഗതിക്കും,
ധാർമ്മികമായ വളർച്ചയ്ക്കും മാനസാന്തരത്തിലേക്കും, വിശുദ്ധിയിലേക്കും,
സൗഖ്യത്തിലേക്കും മനുഷ്യനെ നയിക്കുവാൻ സഹായിക്കുന്ന ദൈവവചന വായന
യുവജനങ്ങൾക്ക് മാർഗദീപമായിരിക്കും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ
ദൈവാലയത്തിൽ വിശുദ്ധ വാരചടങ്ങുകളോ, വിശുദ്ധ കുർബാനയോ ഇല്ലാത്ത
സാഹചര്യത്തിൽ രോഗത്തിൽ നിന്നും, തിന്മയുടെ ബന്ധനത്തിൽ നിന്നും
വിമോചിപ്പിക്കുവാൻ ശക്തിയുള്ള ദൈവവചനം, യുവജനങ്ങൾക്ക് നേർവഴി കാട്ടുന്നു.
സമകാലീന ജീവിതത്തിൽ ദൈവവചനം ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും
സാധിക്കുമ്പോൾ യുവജന ജീവിതം ഏതു പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാൻ
സഹായിക്കുമെന്ന തിരിച്ചറിവിലാണ് കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ
നേതൃത്വത്തിൽ സമ്പൂർണ്ണ ബൈബിൾ വായനക്ക് ക്രമീകണമൊരുക്കിയത്. |