Home‎ > ‎India‎ > ‎

പാവപ്പെട്ടവർക്ക് കൈത്താങ്ങുമായി രാജപുരം KCYL യുവജനങ്ങൾ.

posted Mar 30, 2020, 1:51 AM by Knanaya Voice
രാജപുരം : നിലവിലെ സാഹചര്യം കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ദിവസക്കൂലി കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. പലരും ഈ അവസരത്തിൽ ജോലിയില്ലാതെ ദുരിതമനുഭവിച്ചു കഴിയുകയാണ്. ഇവർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൈകൾ നീട്ടി സഹായിക്കുവാൻ KCYL യുവജനങ്ങൾ ഒറ്റകെട്ടായി മുന്നിട്ടിറങ്ങുന്നു. ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ ഒരു ചെറുപുഞ്ചിരി വിതയ്ക്കുവാൻ നമുക്ക് സാധിച്ചാൽ വഴിമുട്ടിയ ജീവിതങ്ങൾക്ക് ഒരു പ്രകാശമായി തീരും.കൊറോണ ഭീതിമൂലം ദിവസക്കൂലിക്കാരായ പലരും ജോലിക്ക് പോകാൻ സാധികുന്നില്ല. കരുതലെടുക്കുന്നതിനോടൊപ്പം ആവശ്യസാധനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് അത് എത്തിച്ചു കൊടുക്കുവാനും. വീടുകളിൽ കഴിയുന്നവർ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താനും സാധിക്കുമെന്ന് യുവജനങ്ങൾ പറഞ്ഞു.

Comments