കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ്ഫാം ഇന്‍ഡ്യയുടെ സഹകരണത്തോടെ പത്തനംതിട്ട ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി. N95 മാസ്‌ക്ക്, സാനിറ്റൈസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള കോട്ട്, സര്‍ജിക്കല്‍ ഗ്ലൗസ്, ഫെയ്‌സ് മാസ്‌ക്, ഷൂ കവര്‍, കണ്ണട, ക്യാരി ബാഗ് എന്നിവയടങ്ങുന്ന പി.പി.ഇ കിറ്റുകളാണ് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നിന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എസ്.എസ്. നന്ദിനി കിറ്റുകള്‍ ഏറ്റുവാങ്ങി. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, പത്തനംതിട്ട ഡി.പി.ഒ ഡോ. എബി സുഷന്‍, ഓക്‌സ് ഫാം പ്രതിനിധി അബിന്‍ ജിയോ ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു. |