കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചലഞ്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായി രത്തില്‍പരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങള്‍ സ്വഭവനങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ട് ചലഞ്ചില്‍ പങ്കാളികളായി. |