Home‎ > ‎India‎ > ‎

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

posted Jun 4, 2020, 10:26 PM by Knanaya Voice
കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം കണ്ണൂരിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ കയ്യിൽ നിന്നും വൃക്ഷതൈ സ്വീകരിച്ചു നട്ടുകൊണ്ട് പരിസ്ഥിതിദിനഘോഷങ്ങൾക്കു തുടക്കം കുറിച്ചു .പരിസ്ഥിതിദിനാഘോഷങ്ങളോടനുബന്ധിച്ചു മലബാറിലെ യുവജങ്ങൾക്കായി ജൈവവൈവിധ്യം എന്ന വിഷയത്തെ ആസ്പതമാക്കി ജലഛായ മത്സരവും റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. 
അതിരൂപത സമിതിയോട് ചേർന്നുകൊണ്ട് ഫോർ ഡേ ട്രീ ചലഞ്ചിലും യുവജനങ്ങൾ ഭാഗമാകുന്നുണ്ട്. ദിനചരണത്തിന്റെ ഭാഗമായുള്ള വൃക്ഷതൈ നടീലിൽ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോസ് നെടുങ്ങാട്ട്, കെ. സി വൈ. എൽ മലബാർ റീജിയൻ ചാപ്ലിയൻ ഫാ.ബിബിൻ കണ്ടോത്ത്‌, ഫാ.മാത്തുകുട്ടി കൊളകാട്ടുകുടി, റീജിയൻ ട്രെഷറർ സിജിൽ രാജു വലിയവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. .


Comments