Home‎ > ‎India‎ > ‎

Online "E-Learning" ന് സൗജന്യ High Speed Hotspot അവസരമൊരുക്കി കൈപ്പുഴ പളളി

posted Jun 3, 2020, 4:21 AM by Knanaya Voice
കൈപ്പുഴ: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന Online education ന് ബുന്ധിമുട്ടു അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് High Speed Internet Hotspot ഒരുക്കി കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി. 8, 9, 10, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവസരം. പ്രധാനമായും Internet സംവിധാനം മോശമായ പ്രദേശങ്ങളിൽ ഉള്ളവർക്കായിട്ടാണ് ഈ സൗകര്യം കിട്ടുക.. മാതാപിതാക്കളുടെ അറിവോടെ, പള്ളിയിൽ നിന്ന് കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ മാതാപിതാക്കൾ വിളിച്ചു അറിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. അതോടൊപ്പം മാതാപിതാക്കൾക്കും Online Class വീഡിയോസ് download ചെയ്തു കൊണ്ടുപോകാവുന്നതാണ്. അതോടൊപ്പം, ആരെങ്കിലും ഈ സൗകര്യം ദുര്യോപയോഗം ചെയ്തതായി ശ്രദ്ധയിൽ പെട്ടാൽ അപ്പോൾ തന്നെ ഈ High Speed Internet Hotspot സംവിധാനം നിർത്തലാക്കുമെന്നും മുന്നറിയിപ്പുണ്ട്. സർക്കാരിന്റെ Covid-19 നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കൂ. Educational Institution Hub ആയ കൈപ്പുഴ പ്രദേശത്തിന്റെ വിദ്യാർത്ഥികളുടെ ഭാവി മുന്നിൽക്കണ്ടാണ്, വിദ്യാഭാസത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന കൈപ്പുഴ പള്ളി വികാരി ഫാ.മാത്യു കട്ടിയാങ്കൽ ഈ അവസരം ഒരുക്കി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി ഫാ.അജൂബ് തോട്ടനാനിയിലും, കൈക്കാരന്മാരായ മത്തായി വട്ടുകുളം, റോയി കോട്ടയരികിൽ, ജോഷി പടവെട്ടുംകലയിൽ എന്നിവരടങ്ങുന്ന ടീം വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു.
Comments