ചമതച്ചാല്‍: കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടിള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ ബിസ്മി ജയിംസ് ഒന്നാം സ്ഥാനം നേടി. ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ബിസ്മിയുടെ ഭവനത്തിലത്തെിയാണ് സമ്മാനം നല്‍കിയത്. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സിന്ധു രവി, ചന്ദനക്കാംപാറ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രതീഷ്, വികാരി ഫാ. സജി മെത്താനത്ത്, മയ്യില്‍ ബ്ളോക്ക് പി.ആര്‍.ഒ. ഉമേഷ്, സ്ക്കൂള്‍ ഹെല്‍ത്ത് നഴ്സ് സലോമി കുരുവിള എന്നിവര്‍ സംസാരിച്ചു. ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക പുതുക്കുളത്തില്‍ ജയിംസ് – ഷൈബി ദമ്പതികളുടെ മൂത്ത പുത്രിയാണ് പ്ളസ് ടു വിദ്യാര്‍ത്ഥിനിയായ ബിസ്മി. |