കോട്ടയം : കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷനുകള്‍ ലഭ്യമാക്കി. എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും സെന്റ് മര്‍സിലിനാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് ടെലിവിഷനുകളാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. ടെലിവിഷനുകളുടെ വിതരണോദ്ഘാടനം സെന്റ് മര്‍സിലിനാസ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം മുനിസിപ്പില്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. സോന പി. ആര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. സി റോയി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സെന്റ് മര്‍സിലിനാസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എസ്.വി.എം, സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ പവിത്ര എസ്.ജെ.സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 75ഓളം കുട്ടികള്‍ക്കാണ് കെ.എസ്.എസ്.എസ് ടെലിവിഷനുകള്‍ ലഭ്യമാക്കുന്നത്. |