സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കിടങ്ങൂർ പാലത്തിനടിയിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കാരിത്താസ് ആശുപത്രി. ഡയറക്ടർ ഫാ. ഡോ ബിനു കുന്നതിന്റെ നേതൃത്വത്തിൽ ടാബ്‌ലെറ്റ്, സിം കാർഡ് സൗകര്യം, കുട്ടികൾക്കായി പ്രോട്ടീൻ പൗഡറുകൾ, പഠന സ്റ്റേഷനറികൾ എന്നിവ കുടുംബത്തിന് നേരിട്ടെത്തിച്ചു നൽകി. |