കോട്ടയം: കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈതാങ്ങൊരുക്കി ജീവനം പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെയും റോയല്‍ എന്‍ഫില്‍ഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 500 റോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ സാനിറ്ററി കിറ്റുകളാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ കുമരകം, ഏറ്റുമാനൂര്‍, കട്ടച്ചിറ, നീറിക്കാട്, പുന്നത്തുറ, മറ്റക്കര, കൂടല്ലൂര്‍, മാറിടം, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍, ചെറുകര, കുറുമൂള്ളൂര്‍, ചാമക്കാല, ഇരവിമംഗലം, മേമ്മുറി, പഴയ കല്ലറ, പുതിയ കല്ലറ, വെച്ചൂര്‍, നീണ്ടൂര്‍, കൈപ്പുഴ, പാലത്തുരുത്ത്, മാന്നാനം എന്നിവിടങ്ങളിലെ 215 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഇന്ന് ഭക്ഷണ സാനിറ്ററി കിറ്റുകള്‍ ലഭ്യമാക്കിയത്. 18 കിലോ അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പ്, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി, ജീരകം, കടുക്, കടല, ഉഴുന്ന്, പരിപ്പ്, കുക്കിംഗ് ഓയില്‍ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റും കുളി സോപ്പ്, പാത്രം കഴുകുന്ന സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, തറ തുടയ്ക്കുന്ന ലോഷന്‍, ഹാന്റ് വാഷ്, തൂവാലകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ അടങ്ങുന്ന സാനിറ്റേഷന്‍ കിറ്റും ഉള്‍പ്പെടെ 2600 രൂപയുടെ സാധനങ്ങളാണ് ഒരു കുടുംബത്തിന് ലഭ്യമാക്കിയത്. |