നീണ്ടൂർ ഇടവക ദൈവാലയത്തിൻറെ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ ദർശന തിരുനാൾ, കൊറോണ വൈറസിൻറ്റെ പ്രത്യേക പശ്ചാത്തലത്തിൽ സർക്കാരിൻറ്റെയും സഭയുടെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചു നടത്തും. ഇന്നു വൈകുന്നേരം (മെയ് 6) ഇടവക വികാരി ഫാ: സിറിയക് മറ്റത്തിൽ കൊടിയേറ്റുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും, തുടർന്ന് രൂപം എഴുന്നളിച്ചു പള്ളിയിൽ വയ്ക്കും. അതിനെ തുടർന്ന് വി. കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും.മെയ് 9 ശനിയാഴ്ച്ച വൈകുന്നേരം 5.30-ന് വി. കുർബ്ബാന, തുടർന്ന് നൊവേന, വേസ്പര, തിരുനാൾ സന്ദേശം. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുനാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം എന്നിങ്ങനെയാണ് പരിപാടികൾ. തിരുന്നാൾ പരിപാടികളുടെ തല്‍സമയം സംപ്രേഷണം ക്‌നാനായ വോയ്‌സിലും KVTV യിലും ഉണ്ടായിരിക്കും. പ്രത്യേക സാഹചര്യത്തിൽ, സ്വഭവനങ്ങളിലിരുന്നു എല്ലാവരും സാധിക്കുന്നതുപോലെ പങ്കെടുത്തു പ്രാർത്ഥിക്കണമെന്ന് ഇടവക വികാരി ഫാ. സിറിയക് മറ്റത്തിൽ അഭ്യർത്ഥിച്ചു. KVTVLIVE |