Home‎ > ‎India‎ > ‎

നീണ്ടൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റ്‌ പച്ചകറി ക്യഷിയില്‍

posted May 28, 2020, 4:51 AM by Knanaya Voice
കെ.സി.വൈ.എല്‍ നീണ്ടൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വരും നാളേക്ക് കരുതിവക്കാന്‍ വിവിധങ്ങളായ പച്ചകറികളും, വാഴ കൃഷിയും, കപ്പ നടീലുമായി ഒരുപറ്റം യുവജനങ്ങള്‍. ഇടവക ദേവാലയത്തിനോട് അടുത്തുളള പഴയ മിഷന്‍ലീഗ് കെട്ടിട പറമ്പില്‍ വിവിധങ്ങളായ കൃഷി വിഭവങ്ങള്‍ യുവജനങ്ങള്‍ തന്നെ ഒരുക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ഈ ലോക്ഡൗണ്‍ സമയം കഴിഞ്ഞ നാലു ദിവസത്തെ പരിശ്രമങ്ങള്‍ കൊണ്ടാണ് കാടുപിടിച്ചു കിടന്ന ഈ പറമ്പു കൃഷിക്ക് അനുയോജ്യമാക്കി തീര്‍ത്തത്.


Comments