Home‎ > ‎India‎ > ‎

മടമ്പം വിസിറ്റേഷൻ കോൺവെന്റ് ഹോസ്റ്റൽ ക്വാറന്റീൻ സെന്റർ

posted May 14, 2020, 4:20 AM by Knanaya Voice
മടമ്പം : കോട്ടയം അതിരൂപതയിലെ മടമ്പം വിസിറ്റേഷൻ കോൺവെന്റ് ഹോസ്റ്റൽ മറുനാടൻ മലയാളികളുടെ ക്വാറന്റീൻ സെന്റർ ആയി പ്രവർത്തനം തുടങ്ങി.
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥന വിസിറ്റേഷൻ സന്യാസിനി സമൂഹം സ്നേഹത്തോടെ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച (7/5/2020) മുതൽ ഹോസ്റ്റൽ പൂർണ്ണമായും ക്വാറന്റീൻ സെന്ററിനായി വിട്ടുകൊടുത്തിരിക്കുകയായിരുന്നു. ഇവിടെ പോലീസ് സംരക്ഷണയിൽ മറുനാടൻ മലയാളികളെ പ്രവേശിപ്പിച്ച് തുടങ്ങി.

Comments