Home‎ > ‎India‎ > ‎

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഇന്റർ നാഷണൽ യോഗ ദിനാചരണം നടത്തി

posted Jun 22, 2020, 2:43 AM by Knanaya Voice
മടമ്പം : മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇൻറ്ർ നാഷണൽ യോഗ ദിനാചരണം നടത്തി. യോഗ ആൻഡ് ഫിസിക്കൽ ഫിറ്റ്നസ് എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നാഷണൽ ലെവൽ വെബ്ബിനാറിൽ ശാന്തി യോഗ ഇന്റർ നാഷണൽ ട്രെയിനിങ് സെന്റർ ഡയറക്ടർ ആയ യോഗാചാര്യ കെ പി മോഹൻദാസ് ക്ലാസ് നയിക്കുകയും തമിഴ്നാട് ഗവ. ആർട്സ് സയൻസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഉദയശങ്കർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ സി അദ്യക്ഷത വഹിച്ച പരിപടിക്ക് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടമെന്റ് അസി. പ്രൊഫ. ഡോ. സിനോജ് ജോസഫ് സ്വാഗതവും കോളേജ് ജനറൽ ക്യാപ്റ്റൻ രാഗേഷ് ടി നന്ദിയും പറഞ്ഞു.
Comments