മടമ്പം : മടമ്പം പി.കെ.എം. കോളേജ് ലൈബ്രറിയുടെയും ലിറ്ററി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം കോളേജ് പ്രിൻസിപ്പാളിന്റെ അദ്ധ്യക്ഷതയിൽ യുവ കഥാകൃത്ത് ശ്രീ.വിനോയ് തോമസ് "എഴുത്തും വായനയും മാറുന്ന സമൂഹത്തിൽ " എന്ന വിഷയത്തിൽ നമ്മോടൊപ്പം പങ്കുചേർന്നു. ലൈബ്രറിയൻ ജോൺ പി.ടി സ്വാഗതം ആശംസിച്ചു. വായനദിനത്തിന്റെ ഭാഗമായി പി.കെ.എം. കോളേജ് വിദ്യാർത്ഥികൾക്കായി ‘പൗലോ കൊയ്‌ലോയുടെ’ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെപ്പറ്റി പുസ്തക നിരൂപണ മത്സരവും നടത്തി. |