മടമ്പം: മേരിലാൻഡ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റ്സിന്റെ സഹകരണത്തോടെ സ്കൂളിലെ ഓൺലൈൻ പഠനസാഹചര്യമില്ലാത്ത ഒരു കുട്ടിക്ക് ടി വി യും കേബിൾ കണക്ഷനും നൽകി. വിതരണോത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ലുക്ക് പുതൃക്കയിൽ മുഖ്യപ്രഭാഷണം നടത്തി. എൻ സി സി ഓഫീസർ ശ്രീ. ബിജു തോമസ് സ്വാഗതം ആശംസിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ. യു. പി. അബ്‌ദുൾ റഹ്മാൻ, എം പി റ്റി എ പ്രസിഡന്റ് ശ്രിമതി. മീന സജി, സ്റ്റാഫ് സെക്രട്ടറി ശ്രീ. റോയ് പി. എൽ, സീനിയർ അസ്സിസ്റ്റ് ശ്രിമതി. ലീസ കെ. യു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ സി സി കേഡറ്റ്‌സ് ആൽബിൻ പീറ്റർ, അഭിജിത്ത് പി. വി, സബിൻ സി രാജ്, അനീഷ സ്റ്റിബി, അൽന സൈജോ എന്നിവർ നേതൃത്വം നൽകി. |