ലോക്ഡൌൺ കാലത്ത് “ജാഗ്രതയോടും കരുതലോടും കൂടി മുന്നോട്ട്” എന്ന ബോദ്ധ്യം ഉൾകൊണ്ട് യൂണിറ്റ്, ഇടവകാംഗങ്ങളുടെ സഹകരണത്തോടെ മാസ്ക് നിർമിക്കുകയും അവ കൃഷിഭവനിൽനിന്ന് ലഭിച്ച പച്ചക്കറിവിത്തുകളോടൊപ്പം ഏവർക്കും വിതരണം ചെയ്യുകയും ചെയ്തു. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഞങ്ങളുടെ എല്ലാ അമ്മമാർക്കും യൂണിറ്റംഗങ്ങൾക്കും കൃഷിഓഫീസിലെ ഉദ്ധ്യോഗസ്ഥർക്കും ഏവർക്കും യൂണിറ്റിന്റെ പേരിലുള്ള നന്ദി.നഷ്ടകണക്കുകളിൽ ഉഴലാതെ അതിജീവനത്തിന്റെ പടവുകൾ പിന്നിട്ട് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. ഒന്നിൽ നിന്ന് തുടങ്ങുമ്പോഴും ഒരുമയോടെ പ്രതീക്ഷ നിറഞ്ഞ പുലരികൾക്കായി നാം പ്രകൃതിയോടും സഹജീവികളോടും ഒപ്പം അധ്വാനിക്കണം. ഇതാണ് ഈ കാലം നമ്മെ ഓർമിപ്പിക്കുന്നതും. |